ദുരിത പെയ്ത്ത്; ഇന്നലെ പെയ്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ; ഇന്ന് 5 ജില്ലകളിൽ മഴമുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ പെയ്ത മഴയിൽ വ്യാപക നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴപെയ്തത്. ഈ ജില്ലകളുടെ മലയോര മേഖലയിൽ പെയ്ത അതിശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി എന്നാണ് പ്രാഥമിക വിവരം. കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ അതിശക്തമായ മഴ ലഭിച്ചിരുന്നു. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ പെയ്ത മഴയിൽ‌ നിരവധി റോഡുകൾ വെള്ളത്തിനടിയിലായി. വിവിധയിടങ്ങളിൽ മലവെള്ളപ്പാച്ചിലും ഉണ്ടായിരുന്നു. ഇടുക്കി വണ്ണപ്പുറത്തിനടുത്ത് ചീങ്കൽ സിറ്റിയിൽ ഒഴുക്കിൽപെട്ട സ്ത്രീ മരിച്ചു. വണ്ണപ്പുറം സ്വദേശികളായ … Continue reading ദുരിത പെയ്ത്ത്; ഇന്നലെ പെയ്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ; ഇന്ന് 5 ജില്ലകളിൽ മഴമുന്നറിയിപ്പ്