News4media TOP NEWS
നാടകം കളിക്കരുത്, ജാമ്യം റദ്ദാക്കാനുമറിയാം; ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി കണ്ണൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം; മരിച്ചത് റെയിൽവെ ട്രാക്കിന് സമീപം താമസിക്കുന്നയാൾ 15.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ തൃശൂരിൽ രാത്രിയിൽ ആക്രമണം; മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു; ആക്രമണം പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ

വിമര്‍ശകര്‍ക്ക് കണക്കിന് കൊടുത്ത് സാധിക

വിമര്‍ശകര്‍ക്ക് കണക്കിന് കൊടുത്ത് സാധിക
June 16, 2023

സമൂഹമാധ്യമത്തിലൂടെ വിമര്‍ശിക്കാനെത്തിയ ആളുകള്‍ക്ക് തക്ക മറുപടി നല്‍കി നടി സാധിക വേണുഗോപാല്‍. പുതിയ ചിത്രത്തിലെ കഥാപാത്രത്തിനു വേണ്ടി മേക്കപ്പ് ചെയ്യുന്ന വിഡിയോ താരം പങ്കുവച്ചിരുന്നു. ”മേക്കപ്പ് ചെയ്ത് തന്നെ കരിവാരി തേക്കുന്നത് നിങ്ങളെ കാണിച്ചുതരാം” എന്ന് സാധിക പറയുന്നുണ്ട്. ആദിവാസി പെണ്‍കുട്ടിയുടെ വേഷത്തിലാണ് സാധികയെ വീഡിയോയില്‍ കാണാനാകുക. ഈ പോസ്റ്റിലാണ് ചിലര്‍ വിമര്‍ശനങ്ങളുമായി എത്തിയത്.

‘ഇത്തിരി തൊലി വെളുത്തതാണെന്നുള്ള അഹങ്കാരം ഉണ്ടല്ലേ’ എന്നായിരുന്നു ഒരു കമന്റ്. ”തൊലി വെളുത്തതാണെന്ന് ചേട്ടന് തോന്നുന്നെങ്കില്‍ ചേട്ടന്റെ കണ്ണിന്റെ നന്മയും സൗന്ദര്യവും ആണ്, നന്ദി.” എന്നായിരുന്നു താരം നല്‍കിയ മറുപടി.

ഈ വീഡിയോ എടുത്ത് മറ്റുള്ളവരെ കാണിക്കുന്നത് വളരെ മോശമാണെന്നും നടിയുടെ ഉദ്ദേശ്യം എന്തെന്ന് മനസ്സിലാകുന്നില്ലെന്നുമായിരുന്നു മറ്റൊരു വിമര്‍ശനം. ഇതിനും നടി കൃത്യമായ മറുപടി നല്‍കി. ”പ്രമോഷന്‍ ആണ് സഹോദരാ, നാട്ടുകാരെ കാണിക്കല്‍ തന്നെ ആണ് ഉദ്ദേശ്യം. താല്‍പര്യം ഉണ്ടെങ്കില്‍ മാത്രം കണ്ടാല്‍ മതി”-സാധിക പറഞ്ഞു.

സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് സാധിക വേണുഗോപാല്‍. ടെലിവിഷന്‍ അവതാരകയായി മിനി സ്‌ക്രീനിലും സജീവമാണ്. ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാല്‍ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിങ് ന്യൂസ് തുടങ്ങിയവയാണ് പ്രധാന സിനിമകള്‍.

 

Related Articles
News4media
  • Entertainment
  • Top News

‘ദീര്‍ഘമായ ആലോചനയ്ക്ക് ശേഷം ആ കടുത്ത തീരുമാനം എടുക്കുന്നു’; കുറിപ്പുമായി ഉണ്ണി മുകുന്ദൻ

News4media
  • Entertainment
  • Kerala

കൊല്ലൻ കേളു, പപ്പൻ, മിഴി… മത്സരിച്ച് അഭിനയിച്ച് ഇന്ദ്രൻസും ജാഫർ ഇടുക്കിയും; ഫാമിലി എന്റർടെയ്നർ; ഒരുമ...

News4media
  • Entertainment
  • News

കഥ, മേക്കിങ്, പെർഫോമൻസ്…എല്ലാം ഒന്നിനൊന്ന് മെച്ചം; ഏവർക്കും പരിചിതമായ കഥ, എന്നാൽ നമ്മളാരും കാണാത്തൊര...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital