കൊക്കയാറിന് മീതെ മരണം പെയ്തിറങ്ങിയിട്ട് ഇന്ന് മൂന്നാണ്ട്

2021 ഒക്ടോബർ 16 നാണ് ഇടുക്കി ജില്ലയിൽപെട്ട കൊക്കയാർ പഞ്ചായത്തിൽ പെരുമഴ പെയ്തിറങ്ങിയത്. കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ കൊക്കയാറിൽ രാവിലെ ഏഴിനും 11 നും ഇടയ്ക്ക് പെയ്ത മഴയിൽ ചെറുതും വലുതുമായ 275 ഓളം സ്ഥലത്താണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടലിൽ 21 പേരോളം കൊക്കയാറിൽ മരിച്ചു. ഇതോടെ ഉറുമ്പിക്കരയും വടക്കേമലയും തീർത്തും ഒറ്റപ്പെട്ടു റോഡുകൾ പലതും ഒലിച്ചുപോയി. പ്രദേശത്തെ കോട്ടയം ജില്ലയുമായി ബന്ധിപ്പിക്കുന്ന പാലങ്ങൾ പൂർണമായും തകർന്നു. 530 വീടുകളാണ് പൂർണമായും വാസയോഗ്യമല്ലാതായത്. ഇതോടെ വടക്കേമല … Continue reading കൊക്കയാറിന് മീതെ മരണം പെയ്തിറങ്ങിയിട്ട് ഇന്ന് മൂന്നാണ്ട്