ഹമാസിനെതിരെ ‘നരകത്തിന്റെ കവാടങ്ങൾ’ വീണ്ടും തുറക്കുമോ..? റിസർവ് സൈന്യത്തെ വിളിച്ച് ഇസ്രായേൽ

ഒഴിഞ്ഞെന്നു കരുതിയ യുദ്ധഭീതി വീണ്ടും.? ഗസ്സയിൽ വീണ്ടും യുദ്ധം തുടങ്ങുമെന്ന സൂചന നൽകി ഇസ്രായേൽ. റിസർവ് സൈന്യത്തെ വിളിച്ചതോടെയാണ് ഇത്തരമൊരു അഭ്യൂഹം പരക്കുന്നത്. ശനിയാഴ്ചക്കകം എല്ലാ ബന്ദികളേയും മോചിപ്പിക്കണമെന്ന യു.എസ് പ്രസിഡന്റ് ​ട്രംപിന്റെ ആവശ്യത്തോട് വഴങ്ങിയില്ലെങ്കിൽ ഹമാസിനെതിരെ ‘നരകത്തിന്റെ കവാടങ്ങൾ’ തുറക്കുമെന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഇതിനിടെയാണ് റിസർവ് സൈന്യത്തെ യുദ്ധം ചെയ്യാനായി ഇസ്രായേൽ വിളിച്ചിരിക്കുന്നത്. യുദ്ധഭീഷണിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രംഗത്തെത്തിയതുമായി കൂടി വായിക്കുമ്പോൾ വീണ്ടുമൊരു യുദ്ധം ആരംഭിക്കുമോ എന്ന ആശങ്കയിലാണ് ലോകം.