ഇഎംഇഎ കോളേജില്‍ ഇരുമ്പ് ഗോവണി തകര്‍ന്നുവീണു; പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
മലപ്പുറം: കോളേജിലെ ഇരുമ്പ് ഗോവണി തകര്‍ന്നുവീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മലപ്പുറം കൊണ്ടോട്ടിയിലെ ഇഎംഇഎ കോളേജിലാണ് അപകടം നടന്നത്. പത്ത് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.(Iron staircase collapses at EMEA college students injured) കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംവാദം കേള്‍ക്കാന്‍ നിൽക്കുകയായിരുന്നു വിദ്യാർഥികൾ. ഈ സമയത്ത് ഗോവണി തകർന്നു വീഴുകയായിരുന്നു. പെണ്‍കുട്ടികള്‍ക്കാണ് പരിക്കേറ്റത് എന്നാണ് വിവരം. അപകടത്തിൽ കാലിനും കൈക്കും പരിക്കേറ്റ വിദ്യാര്‍ത്ഥിനികളെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed