പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയത് ഇൻസ്റ്റഗ്രാം സുഹൃത്തുക്കൾ; പിടികൂടിയത് ആലുവയിൽ നിന്നും

കൊല്ലം: കൊല്ലത്ത് നിന്ന് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ യുവാക്കൾ പിടിയിൽ. പള്ളിക്കൽ കാട്ടുപുതുശ്ശേരി സ്വദേശി ഇർഫാൻ(19), വെളിനല്ലൂർ ആൻസിയ മൻസിലിൽ സുൽഫിക്കർ (23) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് പിടികൂടിയത്. സമൂഹ​ മാധ്യമത്തിലൂടെ പരിചയപ്പെട്ട 16 കാരിയെയാണ് യുവാക്കൾ തട്ടിക്കൊണ്ടുപോയത്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ഇർഫാനും സുൽഫിക്കറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് രണ്ടു പേരും ചേർന്ന് പെൺകുട്ടിയെ ഒപ്പം കൊണ്ടുപോകുകയായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെയും യുവാക്കളെയും ആലുവയിൽ നിന്ന് … Continue reading പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയത് ഇൻസ്റ്റഗ്രാം സുഹൃത്തുക്കൾ; പിടികൂടിയത് ആലുവയിൽ നിന്നും