ബ്രീട്ടീഷ് മോട്ടോർസൈക്കിൾ ദമ്പതികളെ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്ത് ഇറാൻ

ഏതാനും ദിവസം മുൻപ് ഇറാനിൽ തടഞ്ഞുവെച്ച മോട്ടോർ സെക്കിളിൽ ലോകം ചുറ്റുന്ന ബ്രിട്ടീഷ് ദമ്പതിമാരെ ഇറാൻ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ദമ്പതികളായ ക്രെയ്‌ലും ലിൻഡ്‌സെ ഫോർമാനുമാണ് അറസ്റ്റിലായത്. ഇവർ രണ്ടുപേരും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവെന്ന് ഇറാനിയൻ ജുഡീഷ്യറിയുടെ വാർത്ത ഏജൻസിയായ മീസാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. അഞ്ചു ദിവസത്തെ സന്ദർശനത്തിനായി ഡിസംബർ 30 നാണ് ദമ്പതികൾ അർമേനിയയിൽ നിന്നും ഇറാനിലേക്ക് കടന്നത്. ജനുവരി മൂന്നിനാണ് ഇവർ ഇറാനിലെ ഇസ്ഫഹാനിൽ നിന്നും അവസാനമായി … Continue reading ബ്രീട്ടീഷ് മോട്ടോർസൈക്കിൾ ദമ്പതികളെ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്ത് ഇറാൻ