ഡി​വൈ​എ​ഫ്ഐ പ​രി​പാ​ടി​യി​ൽ ക്ഷ​ണം; കോൺ​ഗ്രസിനെ ഞെട്ടിച്ച് ശ​ശി ത​രൂ​ർ എം​പി​യുടെ മറുപടി

തി​രു​വ​ന​ന്ത​പു​രം: ഡി​വൈ​എ​ഫ്ഐ പ​രി​പാ​ടി​യി​ൽ ശ​ശി ത​രൂ​ർ എം​പി​ക്ക് ക്ഷ​ണം. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കാ​നി​രി​ക്കു​ന്ന സ്റ്റാ​ർ​ട്ട് അ​പ് ഫെ​സ്റ്റി​വ​ലി​ലേ​ക്കാ​ണ് ഡി​വൈ​എ​ഫ്ഐ ത​രൂ​രി​നെ ക്ഷ​ണി​ച്ച​ത്. മാ​ർ​ച്ച് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് പ​രി​പാ​ടി നടക്കുന്നത്.​ എന്നാൽ സൂ​റ​ത്തി​ൽ പ​രി​പാ​ടി ഉ​ള്ള​ത് കൊ​ണ്ട് പ​ങ്കെ​ടു​ക്കാ​ൻ ആ​കി​ല്ലെ​ന്ന് ത​രൂ​ർ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം പ​രി​പാ​ടി​ക്ക് ത​രൂ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കേ​ര​ള​ത്തി​ൽ സ്റ്റാ​ർ​ട്ട് അ​പ്പ് മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച​യെ പ്ര​ശം​സി​ച്ച് ശ​ശി ത​രൂ​ർ ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സി​ൽ എ​ഴു​തി​യ ലേ​ഖ​നം ഏ​റെ വി​വാ​ദ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ് ഡി​വൈ​എ​ഫ്ഐ​യു​ടെ ഈ ക്ഷ​ണം.