രഹസ്യ വിവരത്തെ തുടർന്ന് അന്വേഷണം, വീട്ടിൽ നിന്നും കണ്ടെത്തിയത് മാരക രാസലഹരി; മൂന്നുപേർ പിടിയിൽ

തൃശൂർ: തൃശൂർ കാട്ടൂരിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ. കാട്ടൂർ സിഎച്ച്സിക്ക് സമീപം താമസിക്കുന്ന വാഴപ്പുരക്കൽ വീട്ടിൽ സുജിത്ത് (28), കിഴുപ്പുള്ളിക്കര ചക്കാണ്ടിവീട്ടിൽ അജിത്ത് (24), കിഴുപ്പുള്ളിക്കര മാളിയേക്കൽ വീട്ടിൽ ജെറിൽ (27) എന്നിവരെയാണ് പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. കാട്ടൂർ സിഎച്ച്സിക്ക് പുറകുവശത്തെ അംഗൻവാടിക്ക് സമീപം വാടകക്ക് താമസിക്കുന്ന സുജിത്തിൻ്റെ വീട്ടിൽ നിന്നുമാണ് പോലീസ് സംഘം എംഡിഎംഎ പിടിച്ചെടുത്തത്. സുജിത്തിന്റെ അറസ്റ്റിനു പിന്നാലെയാണ് കൂട്ടാളികളായ … Continue reading രഹസ്യ വിവരത്തെ തുടർന്ന് അന്വേഷണം, വീട്ടിൽ നിന്നും കണ്ടെത്തിയത് മാരക രാസലഹരി; മൂന്നുപേർ പിടിയിൽ