വ്യവസായിയിൽ നിന്ന് ഉപഹാരം കൈപ്പറ്റി; എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിക്കെതിരെ അന്വേഷണം

കണ്ണൂർ: കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിക്കെതിരെ അന്വേഷണം. എസ്എച്ച്ഒ വ്യവസായിയിൽ നിന്ന് ഉപഹാരം കൈപ്പറ്റി എന്ന പരാതിയിലാണ് അന്വേഷണം. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ പരാതിക്കാരനായ വ്യക്തിക്കെതിരെ നേരത്തെ പോലീസ് കേസെടുത്ത വൈരാഗ്യമാണ് ആരോപണത്തിന് കാരണമെന്നാണ് എസ്എച്ച്ഒ നൽകുന്ന വിശദീകരണം. വ്‌ളോഗറായ വ്യവസായിയിൽ നിന്ന് അദ്ദേഹത്തിന്റെ കടയിലെത്തി ഉപഹാരം സ്വീകരിച്ചു എന്നാണ് പരാതി. മുഖ്യമന്ത്രിക്കാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ സിറ്റി പൊലീസ് കമ്മീഷണറാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്. സ്പെഷ്യൽ ബ്രാഞ്ച് … Continue reading വ്യവസായിയിൽ നിന്ന് ഉപഹാരം കൈപ്പറ്റി; എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിക്കെതിരെ അന്വേഷണം