ന്യൂഡൽഹി: ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് താല്പര്യം അറിയിച്ച് പാകിസ്ഥാൻ. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫ് സന്നദ്ധത അറിയിച്ചതായാണ് റിപ്പോർട്ട്. നാല് വിദേശരാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി ഇറാനിലെ ടെഹ്റാനിലെത്തിയപ്പോഴായിരുന്നു ഷെഹബാസ് ഷെരീഫിന്റെ പ്രതികരണം. കശ്മീർ പ്രശ്നം, ജല പ്രശ്നം ഉൾപ്പെടെയുള്ള സകല തർക്കങ്ങളും ചർച്ചകളിലൂടെ പരിഹരിക്കാൻ ആഗ്രഹിക്കുന്നുണ്ട്. കൂടാതെ വ്യാപാരം, ഭീകരവാദം ചെറുക്കൽ എന്നിവ സംബന്ധിച്ചും അയൽ രാജ്യവുമായി സംസാരിക്കാനും തയ്യാറാണെന്ന് ഷെഹബാസ് ഷെരീഫ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. … Continue reading സകല തർക്കങ്ങളും ചർച്ചകളിലൂടെ പരിഹരിക്കാൻ ആഗ്രഹിക്കുന്നു; താല്പര്യം അറിയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed