പൊലീസ് സ്റ്റേഷനിലെ പിറന്നാൾ ആഘോഷം; ഇൻസ്പെക്ടറെ സ്ഥലം മാറ്റി

കോഴിക്കോട്: കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ രാഷ്ട്രീയ പ്രവർത്തകർക്കൊപ്പം പിറന്നാളിന് കേക്ക് മുറിച്ച് ആഘോഷിച്ച ഇൻസ്പെക്ടറെ സ്ഥലം മാറ്റി. ഇൻസ്പെക്ടർ കെ പി അഭിലാഷിനെതിരെയാണ് നടപടി. അഭിലാഷിനെ കോഴിക്കോട് ക്രെെംബ്രാഞ്ച് ഡിക്ടക്റ്റീവ് ഇൻസ്പെക്ടറായാണ് മാറ്റം ലഭിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽവെച്ച് നടന്ന പിറന്നാളാഘോഷം വലിയ വിവാദമായിരുന്നു പിറന്നാളാഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് പുറത്തു വിട്ടത്. ‘ഹാപ്പി ബർത്ത് ഡേ ബോസ്’ എന്ന തലക്കെട്ട് നൽകിയാണ് യൂത്ത് കോൺഗ്രസ് നേതാവ് വീഡിയോ … Continue reading പൊലീസ് സ്റ്റേഷനിലെ പിറന്നാൾ ആഘോഷം; ഇൻസ്പെക്ടറെ സ്ഥലം മാറ്റി