പോലീസിന്റെ ചവിട്ടേറ്റ് 25 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ആല്‍വാര്‍: പോലീസ് റെയ്ഡനിടെ ചവിട്ടേറ്റ് 25 ദിവസം പ്രായമുള്ള പെണ്‍ കുഞ്ഞ് കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലെ രഘുനാഥ്ഗഡ് ഗ്രാമത്തില്‍ ആണ് സംഭവം. സൈബര്‍ കേസില്‍ കുഞ്ഞിന്റെ പിതാവ് ഇമ്രാനായുള്ള തിരച്ചിലിനിടെയാണ് കുഞ്ഞിന് ചവിട്ടേറ്റത്‌. മാര്‍ച്ച് രണ്ടിന് പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം നടന്നത്. ഇമ്രാനായുള്ള തിരച്ചിലിനിടെ മുറിയില്‍ ഉണ്ടായിരുന്ന കുഞ്ഞിനെ പോലീസുകാര്‍ ചവിട്ടിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ആല്‍വാറില്‍ നാട്ടുകാരുടെ പ്രതിഷേധം നടക്കുകയാണ്. 2 പോലീസുകാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉറങ്ങിക്കിടന്ന തങ്ങള്‍ പൊലീസ് വാതിലില്‍ … Continue reading പോലീസിന്റെ ചവിട്ടേറ്റ് 25 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം