227 യാത്രക്കാരുമായി പറന്ന ഇൻഡി​ഗോ വിമാനം ആകാശച്ചുഴിയിൽപെട്ടു; വിമാനത്തിന്റെ മുൻഭാഗത്ത് കേടുപാടുകൾ…വീഡിയോ കാണാം

ന്യൂഡൽഹി: 227 യാത്രക്കാരുമായി പറന്ന ഇൻഡി​ഗോ വിമാനം ആകാശച്ചുഴിയിൽപെട്ടു. ന്യൂഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനമാണ് ആകാശച്ചുഴിയിൽ പെട്ടത്. വിമാനം ശക്തമായി കുലുങ്ങുകയും ആടിയുലയുകയും ചെയ്തതോടെ യാത്രക്കാരും പരിഭ്രാന്തരാവുകയായിരുന്നു. ആകാശച്ചുഴിയിൽപെട്ട വിമാനത്തിനുള്ളിലെ യാത്രക്കാർ നിലവിളിക്കുകയും കരയുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇൻഡിഗോയുടെ 6E2142 വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. എയർ ട്രാഫിക് കൺട്രോളിൽ (എടിസി) അടിയന്തര ലാൻഡിങ്ങിനുള്ള അറിയിപ്പ് നൽകിയ ശേഷം ഇൻഡിഗോ വിമാനം ശ്രീനഗറിൽ ലാൻഡ് ചെയ്യുകയായിരുന്നു. വിമാനത്തിന്റെ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ശക്തമായ … Continue reading 227 യാത്രക്കാരുമായി പറന്ന ഇൻഡി​ഗോ വിമാനം ആകാശച്ചുഴിയിൽപെട്ടു; വിമാനത്തിന്റെ മുൻഭാഗത്ത് കേടുപാടുകൾ…വീഡിയോ കാണാം