ഭുവനേശ്വര്‍: ദേശീയ അന്തര്‍ സംസ്ഥാന അത്ലറ്റിക് മീറ്റില്‍ ഷോട്ട് പുട്ടില്‍ ദേശീയ, ഏഷ്യന്‍ റെക്കോഡുകള്‍ തകര്‍ത്ത് ഇന്ത്യയുടെ തജീന്ദര്‍ പാല്‍ സിങ് ടൂര്‍.
21.77 മീറ്റര്‍ ദൂരം കണ്ടെത്തിയ തജീന്ദര്‍ പുതിയ റെക്കോഡിട്ടു. രണ്ട് വര്‍ഷം മുമ്പ് കുറിച്ച തന്റെ തന്നെ റെക്കോഡായ 21.49 മീറ്ററാണ് തജീന്ദര്‍ മറികടന്നത്.
ഇതോടെ പുതിയ ഏഷ്യന്‍ റെക്കോഡ് സ്ഥാപിച്ച താരം ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുകയും ചെയ്തു.