ഹൈഡ്രജനിൽ പറ പറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ; ആദ്യ ട്രെയിൻ ട്രാക്കിലേക്ക്

ന്യൂഡൽഹി : രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഉടൻ ട്രാക്കിലെത്തിക്കാൻ റെയിൽവേ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. അത്യാധുനിക നിലവാരത്തിലുള്ള പദ്ധതി സാക്ഷത്കരിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇന്ത്യൻ റെയിൽവെ. വകുപ്പ് മന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, ചൈന എന്നിവയ്‌ക്കൊപ്പം ഹൈഡ്രജൻ പവർ ട്രെയിനുകൾ പ്രവർത്തിപ്പിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും. ലോകത്തിലെ ഏറ്റവും നീളമേറിയതും കൂടുതൽ ശക്തിയുള്ളതുമായ ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നായിരിക്കും ഇന്ത്യയിലേതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വെള്ളിയാഴ്ച രാജ്യസഭയെ രേഖാമൂലം അറിയിച്ചു. … Continue reading ഹൈഡ്രജനിൽ പറ പറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ; ആദ്യ ട്രെയിൻ ട്രാക്കിലേക്ക്