അമേരിക്കയിൽ കടല്‍ക്കരയിലൂടെ നടക്കുന്നതിനിടെ കാണാതായി; സുദിക്ഷ എവിടെ?

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ യുഎസിലെ പിറ്റ്സ്ബര്‍ഗ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയെ കാണാതായി. ഡൊമനിക്കന്‍ റിപ്പബ്ലിക്കില്‍ സഹപാഠികളോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ പോയ സുദിക്ഷ (20)യെയാണ് കാണാതായത്. യുവതിയെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ചയാണ് സംഭവം. ഡൊമനിക്കന്‍ റിപ്പബ്ലിക്കിലെ പുന്‍റ കാനയിലെ കടല്‍ക്കരയിലൂടെ നടക്കുന്നതിനിടെയാണ് സുദിക്ഷയെ കാണാതാവുന്നത് പിന്നീട് ഇതുവരെ പെണ്‍കുട്ടിയെ പറ്റി ഒരു വിവരവും ലഭിച്ചിട്ടില്ല. ഡൊമിനിക്കൻ റിപ്പബ്ലിക് ആസ്ഥാനമായുള്ള സെർച്ച് ആൻഡ് റെസ്ക്യൂ ടിം ഡിഫെൻസ സിവിൽ യുവതിയെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. വിദ്യാര്‍ത്ഥിനിയുടെ കുടുംബാംഗങ്ങളുമായി … Continue reading അമേരിക്കയിൽ കടല്‍ക്കരയിലൂടെ നടക്കുന്നതിനിടെ കാണാതായി; സുദിക്ഷ എവിടെ?