യുകെയിൽ നിന്നും നാടുകടത്താൻ കൊണ്ടുപോകവേ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച് ഇന്ത്യൻ യുവാവ്; പിന്നീട് സംഭവിച്ചത്….

ഇന്ത്യക്കാരനായ അനധികൃത കുടിയേറ്റക്കാരൻ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെടാൻ നടത്തിയ നീക്കം അധികൃതർ തടഞ്ഞു. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് സംഭവം. ഇന്ത്യയിലേക്ക് നാടുകടത്താൻ കൊണ്ടുപോവുകയായിരുന്ന ആളാണ് ഓടി രക്ഷപെടാൻ ശ്രമിച്ചത്. വിമാനത്താവള ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഇയാളെ പിന്തുടർന്നു പിടികൂടുകയായിരുന്നു. ടെർമിനൽ രണ്ടിന് സമീപം വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്ന് കുതറി വിമാനത്താവളത്തിന്റെ റൺവേയിലേക്ക് ഇയാൾ ഓടുകയായിരുന്നു. ഞായറാഴ്ച നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ യാത്രക്കാരൻ മൊബൈലിൽ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. വാനിൽ … Continue reading യുകെയിൽ നിന്നും നാടുകടത്താൻ കൊണ്ടുപോകവേ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച് ഇന്ത്യൻ യുവാവ്; പിന്നീട് സംഭവിച്ചത്….