ഇനി ആ മധുരം ഇവിടെ വേണ്ട, തുർക്കിയിൽ നിന്നുള്ള ബേക്കറി ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ തീരുമാനം

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിൽ പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച തുർക്കിക്കെതിരെ കടുത്ത ഉപരോധമേർപ്പെടുത്തി ഇന്ത്യ. തുർക്കിയിൽ നിന്നുള്ള ബേക്കറി ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനാണ് ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷന്റെ തീരുമാനം. തുർക്കിയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഡ്രൈ ഫ്രൂട്ട്‌സ്, നട്‌സ്, ജെല്ലുകൾ, ഫ്ലേവറുകൾ, ചോക്ലേറ്റുകൾ എന്നിവ ബഹിഷ്കരിക്കാനാണ് തീരുമാനം. തുർക്കിയിൽ നിന്നുമുള്ള ബേക്കറി യന്ത്രങ്ങൾ ബഹിഷ്കരിക്കാനും ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ ആഹ്വാനം ചെയ്തിട്ടുണ്ട്. തുർക്കിയുടെ പാക്കിസ്ഥാൻ അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണ് ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ ഇത്തരത്തിൽ നിർണായകമായ തീരുമാനമെടുത്തത്. രാജ്യ താല്പര്യം … Continue reading ഇനി ആ മധുരം ഇവിടെ വേണ്ട, തുർക്കിയിൽ നിന്നുള്ള ബേക്കറി ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ തീരുമാനം