വിയറ്റ്‌നാമിന് മിസൈല്‍വേധ നല്‍കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: ചൈനയുമായി സംഘര്‍ഷം രൂക്ഷമായിരിക്കെ വിയറ്റ്‌നാമിന് മിസൈല്‍വേധ യുദ്ധക്കപ്പല്‍ നല്‍കാന്‍ ഇന്ത്യ. തദ്ദേശീയമായി നിര്‍മിച്ച കപ്പലാണ് നല്‍കുന്നത്. വിയറ്റ്‌നാമിലെ സൈനികര്‍ക്ക് യുദ്ധവിമാനത്തിലും സൈബര്‍ സുരക്ഷയിലും ഇലക്ട്രോണിക് മേഖലയിലും പരിശീലനവും നല്‍കും.

കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിയറ്റ്‌നാം പ്രതിരോധമന്ത്രി ജനറല്‍ ഫന്‍ വാന്‍ ജിയാങ്ങുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിയറ്റ്‌നാം പ്രതിരോധമന്ത്രി ഡിആര്‍ഡിഒ സന്ദര്‍ശിച്ചു. ആകാശ് മിസൈല്‍, ബ്രഹ്‌മോസ് ക്രൂസ് മിസൈല്‍ തുടങ്ങിയ അത്യാധുനിക ആയുധങ്ങള്‍ കൈമാറുന്നതിനെപ്പറ്റിയും ചര്‍ച്ച നടന്നു. ഐഎന്‍എസ് കിര്‍പാണ്‍ മിസൈല്‍വേധ കപ്പല്‍ വിയറ്റ്‌നാമിന് സമ്മാനമായി നല്‍കുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. വിയറ്റ്‌നാം നാവികസേനയ്ക്ക് ഇത് നാഴികക്കല്ലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിയറ്റ്‌നാം എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലേക്ക് (ഇഇഇസെഡ്) നിരന്തരം ചൈന യുദ്ധക്കപ്പലുകളും സര്‍വെ കപ്പലുകളും അയയ്ക്കുകയാണ്. തെക്കന്‍ ചൈനാ കടലില്‍ ചൈന സമ്മര്‍ദം സൃഷ്ടിക്കുന്നതും തുടരുന്നു. ഇതോടെയാണ് ചൈനയോട് ചേര്‍ന്നുകിടക്കുന്ന രാജ്യങ്ങളോട് ഇന്ത്യ കൂടുതല്‍ സഹകരണം ഉറപ്പാക്കുന്നത്.

ഇന്തൊനീഷ്യ, സിങ്കപ്പൂര്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് സംയുക്ത സൈനിക പരിശീലനവും നടത്തുന്നുണ്ട്. 2022 ജനുവരിയില്‍ ഫിലിപ്പീന്‍സിന് ബ്രഹ്‌മോസ് മിസൈല്‍ നല്‍കുന്നതിന് 375 ദശലക്ഷം ഡോളറിന്റെ ഇടപാടിന് ധാരണയായിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

കടുവ ആക്രമണത്തിൽ സ്ത്രീയുടെ മരണം; അടിയന്തര ധനസഹായം കൈമാറി

മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത് മാനന്തവാടി: കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന്...

വിവാഹാഘോഷത്തിനിടെ കാറിൽ അഭ്യാസപ്രകടനം; നവവരനടക്കം ഏഴുപേർ പിടിയിൽ, അഞ്ചു വാഹനങ്ങൾ പിടികൂടി

വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു കോഴിക്കോട്: വിവാഹാഘോഷത്തിനിടെ അപകടകരമായ രീതിയിൽ കാറോടിച്ച...

നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം; നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ

പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ നരഭോജി...

ചർച്ച പരാജയം; തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം: തിങ്കളാഴ്ച...

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു: മൃതദേഹം ചിന്നഭിന്നമാക്കിയ നിലയിൽ

സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി...

Other news

മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറുടെ കരണത്തടിച്ച് രോഗി; മൂക്കിന് ക്ഷതം, ചോര വാർന്നു

ഇന്നലെ രാത്രിയോടെയാണ് നവാസിനെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത് തിരുവനന്തപുരം: ചികിത്സക്കിടെ വനിതാ ഡോക്ടർക്ക് നേരെ...

ഏലത്തോട്ടത്തിൽ ശിഖരം മുറിക്കുന്നതിനിടെ യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു

ഇടുക്കി ബോഡിമെട്ടിനു സമീപം ചൂണ്ടലിൽ ഏലത്തോട്ടത്തിൽ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ മരത്തിൽ...

ഈ ലക്ഷണങ്ങൾ ഉണ്ടോ? സൂക്ഷിക്കണം… കിഡ്നി പണിമുടക്കിയതാവാം; കാരണം ഇതാണ്

തിരക്കേറിയ ജീവിതത്തിനിടയിൽ രോഗങ്ങളും മനുഷ്യരെ വിടാതെ പിന്തുടരുകയാണ്. ദിനംപ്രതി വർധിച്ചു വരുന്ന...

ഇടുക്കിയിൽ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവം; ഡ്രൈവറെയും വാഹനവും തമിഴ്നാട്ടിലെത്തി പൊക്കി പീരുമേട് പോലീസ്

അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തിന് കാരണമായ ഡ്രൈവറേയും ഇയാൾ ഓടിച്ചിരുന്ന...

ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ടയർ ഊരിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്

പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് ഇന്നലെ രാത്രിയാണ് അപകടം പാലക്കാട്: ഓടിക്കൊണ്ടിരിക്കെ കാറിൻ്റെ ടയർ...

കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനെത്തി; കർഷകനെ ചവിട്ടിക്കൂട്ടി കാട്ടാന; സംഭവം പാലക്കാട്

പാലക്കാട്: വാളയാറിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താനെത്തിയ കർഷകനെ ആന ചവിട്ടി. വാളയാർ സ്വദേശി...
spot_img

Related Articles

Popular Categories

spot_imgspot_img