ഇന്ത്യ-പാക് വെടിനിർത്തൽ പ്രാബല്യത്തിൽ: സ്ഥിരീകരിച്ച് ഇരുരാജ്യങ്ങളും: 5 മണി മുതൽ സൈനിക നീക്കങ്ങളില്ല

ഇന്ത്യയും പാകിസ്താനും തമ്മില്‍ പൂര്‍ണ്ണവും ഉടനടിയുമുള്ള വെടിനിര്‍ത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. വെടിനിര്‍ത്തല്‍ ഇന്ന് അഞ്ചുമണിയോടെ നിലവില്‍ വന്നതായി ഇന്ത്യ സ്ഥിരീകരിക്കുകയും ചെയ്തു. വെടനിര്‍ത്തല്‍ സംബന്ധിച്ച് പാകിസ്താനും സ്ഥിരീകരണം നടത്തിയിട്ടുണ്ട്. ‘അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒരു രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം, ഇന്ത്യയും പാകിസ്താനും പൂര്‍ണ്ണവും ഉടനടിയുള്ളതുമായ വെടിനിര്‍ത്തലിന് സമ്മതിച്ചതായി അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.’ ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ഇനി ഭാവിയിൽ നടക്കുന്ന ഏത് ഭീകരപ്രവര്‍ത്തനവും രാജ്യത്തിനെതിരായ യുദ്ധമായി കണ്ട് നടപടികളെടുക്കുമെന്ന് … Continue reading ഇന്ത്യ-പാക് വെടിനിർത്തൽ പ്രാബല്യത്തിൽ: സ്ഥിരീകരിച്ച് ഇരുരാജ്യങ്ങളും: 5 മണി മുതൽ സൈനിക നീക്കങ്ങളില്ല