ചെനാബ് നദിയിലുളള സലാൽ ഡാം തുറന്നു വിട്ടു; പാകിസ്ഥാനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ഡൽഹി: ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ പാകിസ്ഥാനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. നിയന്ത്രണ രേഖയിലെ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ എല്ലാ മേഖലകളിലും ശക്തമായ പ്രതിരോധമാണ് ഇന്ത്യ തീർത്തിരിക്കുന്നത്. ചെനാബ് നദിയിലുളള സലാൽ ഡാം ഇന്ന് മുന്നറിയിപ്പില്ലാതെ ഇന്ത്യ തുറന്നു വിട്ടു. സലാൽ അണക്കെട്ടിന്റെ ഒരു ഷട്ടറാണ് ഇന്ത്യ മുന്നറിയിപ്പില്ലാതെ തുറന്നിരിക്കുന്നത്. ജമ്മു കശ്മീരിലെ റിയാസിയിൽ മഴ തുടർച്ചയായി പെയ്യുന്നതിനാൽ ജലനിരപ്പ് ഉയരുകയാണ്. ഇത് നിയന്ത്രിക്കുന്നതിനായാണ് സലാൽ അണക്കെട്ടിന്റെ ഷട്ടർ തുറന്നത്. അതേസമയം, ഇന്ത്യ ഡാമിന്റെ ഷട്ടർ തുറന്നുവിട്ടത് … Continue reading ചെനാബ് നദിയിലുളള സലാൽ ഡാം തുറന്നു വിട്ടു; പാകിസ്ഥാനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ