രാജ്യം വെന്തുരുകുന്നു; ഉഷ്ണതരം​ഗത്തിന് സാധ്യത

ബെംഗളൂരു: രാജ്യത്ത് കടുത്ത ഉഷ്ണതരം​ഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഉഷ്ണതരം​ഗമുണ്ടാകുമെന്നാണ് വിവരം. ന്യുഡൽഹിയിൽ അടുത്ത മൂന്ന് ദിവസം ഉഷ്ണതരം​ഗമുണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഡൽഹിക്ക് പുറമെ ഹിമാചൽ പ്രദേശ്, ഹരിയാണ, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ​ഗുജറാത്ത് രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾക്കും കാലാവസ്ഥാ വകുപ്പ് ഉഷ്ണതരം​ഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ ഞായറാഴ്ച 42 ഡി​ഗ്രി സെൽഷ്യസിലും കൂടുതൽ താപനില രേഖപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാനിലെ ബാർമറിൽ ഞായറാഴ്ച 45.6 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ഏപ്രിൽ ആദ്യവാരത്തിൽ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും … Continue reading രാജ്യം വെന്തുരുകുന്നു; ഉഷ്ണതരം​ഗത്തിന് സാധ്യത