എല്ലാ കണ്ണുകളും ഛേത്രിയിലേക്ക്; ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ ഇന്ന് അത്ഭുതം കാട്ടുമോ?

ഷില്ലോങ്‌ : സുനിൽ ഛേത്രി അത്ഭുതം കാട്ടുമെന്ന വിശ്വാസത്തിൽ ഇന്ത്യ ഇന്ന് കളത്തിലേക്ക്‌. രാജ്യാന്തര സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ മാലദ്വീപാണ്‌ എതിരാളികൾ. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലെ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ രാത്രി ഏഴിനാണ്‌ മത്സരം. സ്റ്റാർ സ്‌പോർട്‌സിലും ജിയോ ഹോട്‌സ്റ്റാറിലും കാണാം. ഒരുവർഷംമുമ്പ്‌ വിരമച്ച മുന്നേറ്റക്കാരൻ ഛേത്രിയെ മടക്കിവിളിച്ചാണ്‌ ഇന്ത്യയുടെ വരവ്‌. ഈ നാൽപ്പതുകാരൻ മാന്ത്രികദണ്ഡ്‌ വീശി വിജയവഴി കാട്ടുമെന്നാണ്‌ പരിശീലകൻ മനോലോ മാർക്വസും കൂട്ടരും പ്രതീക്ഷിക്കുന്നത്. ഇന്ത്യ ഫുട്ബോളിൽ ജയമറിഞ്ഞിട്ട്‌ ഒന്നരവർഷമായി. കഴിഞ്ഞ 12 കളിയിൽ … Continue reading എല്ലാ കണ്ണുകളും ഛേത്രിയിലേക്ക്; ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ ഇന്ന് അത്ഭുതം കാട്ടുമോ?