ഷോയ്ബ് അക്തറിന്റേതടക്കം 16 പാക് യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ

ന്യൂഡൽഹി:ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തിയതിന് പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഡോൺ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ് ഉൾപ്പെടെ 16 ചാനലുകളാണ് നിരോധിച്ചത്. മുൻ പാക് ക്രിക്കറ്റ് താരം ഷോയ്ബ് അക്തറിന്റെ ചാനലിനും നിരോധനമുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടി. വർഗീയ സംഘർഷം സൃഷ്ടിക്കുന്നതിനും ഇന്ത്യയുടെ പരമാധികാരത്തെയും സുരക്ഷയെയും ദുർബലപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പ്രകോപനപരവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് ചാനലുകൾ നിരോധിച്ചത്. നിരോധിക്കപ്പെട്ട യുട്യൂബ്ചാനലുകൾക്ക് ഏകദേശം 63 ലക്ഷം … Continue reading ഷോയ്ബ് അക്തറിന്റേതടക്കം 16 പാക് യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ