പാക്കിസ്ഥാനെ സാമ്പത്തികമായും പൂട്ടാനൊരുങ്ങി ഇന്ത്യ; പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് വിലക്ക്

പാക്കിസ്ഥാനെ സാമ്പത്തികമായും പൂട്ടാൻ ഒരുങ്ങി ഇന്ത്യ. ഇതിന് മുന്നോടിയായി പാക്കിസ്ഥാനിൽ നിന്നുള്ള എല്ലാത്തരം ഇറക്കുമതിക്കും വിലക്കേർപ്പെടുത്തി. പാക്കിസ്ഥാനിൽനിന്നുള്ള വസ്തുക്കൾ നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. സിന്ധു നദീജല ഉടമ്പടി റദ്ദാക്കുകയും പാക്കിസ്ഥാൻ പൗരർക്ക് വീസ റദ്ദാക്കുകയും ചെയ്തത്നു പിന്നാലെയാണ് ഇറക്കുമതിക്കും നിരോധനമേർപ്പെടുത്തുന്നത്. ഇരുരാജ്യങ്ങളും പരസ്പരം വ്യോമപാതയും അടച്ചിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാന് തിരിച്ചടി നൽകാൻ ഇന്ത്യ തയാറെടുക്കുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇപ്പോഴത്തെ കടുത്ത നീക്കം. ദേശീയ സുരക്ഷയെക്കരുതിയാണ് തീരുമാനമെന്നു മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ … Continue reading പാക്കിസ്ഥാനെ സാമ്പത്തികമായും പൂട്ടാനൊരുങ്ങി ഇന്ത്യ; പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് വിലക്ക്