ഗര്‍ഭിണിയായ നഴ്‌സിനെ മര്‍ദ്ദിച്ച സംഭവം: പണിമുടക്കുമായി നഴ്‌സുമാര്‍

തൃശൂര്‍: ഗര്‍ഭിണിയായ നഴ്‌സിനെയടക്കം ഡോക്ടര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയില്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കും. നൈല്‍ ആശുപത്രിയിലെ നാലു നഴ്‌സുമാരെ ആശുപത്രി ഉടമയും ഡോക്ടറുമായ അലോക് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഡോ. അലോഗിനെ അറസ്റ്റ് ചെയ്യും വരെ സമരമെന്ന് യുഎന്‍എ വ്യക്തമാക്കി.

നഴ്‌സുമാരും എംഡിയും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ആശുപത്രി എംഡിയായ ഡോക്ടര്‍ അലോക് കുമാര്‍ ഏഴുമാസം ഗര്‍ഭിണിയായ നഴ്‌സിനെ ചവിട്ടിയെന്ന് നഴ്‌സുമാര്‍ ആരോപിച്ചിരുന്നു. സ്റ്റാഫ് നഴ്സായ ലക്ഷ്മിക്കാണ് ഡോക്ടറുടെ ചവിട്ടേറ്റത്. തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് യുഎന്‍എ യൂണിയനില്‍പ്പെട്ട ആറ് നഴ്‌സുമാരെ കാരണങ്ങളില്ലാതെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നഴ്‌സുമാരും എംഡിയും തമ്മില്‍ ചര്‍ച്ച നടന്നത്. ചവിട്ടേറ്റതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ ലക്ഷ്മി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

യുഎന്‍എയില്‍ അംഗമായതിന് ശേഷമാണ് പ്രശ്നങ്ങളുണ്ടായതെന്ന് ലക്ഷ്മി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. പിഎഫ്, ഇഎസ്ഐ എന്നിവയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചു. ഇത് സംബന്ധിച്ച് സംഘടനയുടെ സഹായത്തോടെ പരാതിയും നല്‍കി. കുറച്ച് നഴ്സുമാരെ ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു.

പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ലേബര്‍ ഓഫീസില്‍ ചര്‍ച്ചക്ക് വിളിച്ചിരുന്നു. നിയമപ്രകാരം പിരിച്ചുവിടാനുളള അധികാരം ഡോക്ടര്‍ക്കില്ലെന്ന് ലേബര്‍ ഓഫീസര്‍ പറഞ്ഞതോടെ ഇയാള്‍ പ്രകോപിതനായി. തന്റെ ആശുപത്രിയിലെ കാര്യങ്ങള്‍ താനാണ് തീരുമാനിക്കുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. പിന്നീട് തന്റെ നേരെ വന്ന് മര്‍ദ്ദിച്ചുവെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ഡോക്ടര്‍ കൈമുട്ട് കൊണ്ട് ഇടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. അസഭ്യ വാക്കുകളും പറഞ്ഞു. വേദന വന്നതോടെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മറ്റ് സ്റ്റാഫുകളും ലേബര്‍ ഓഫീസറും സംഭവസ്ഥലത്തുണ്ടായിരുന്നു. കൂടെ ഉണ്ടായിരുന്ന എട്ട് ആളുകളേയും ഉപദ്രവിച്ച് അയാള്‍ ഓടി രക്ഷപ്പെടുകയാണ് ഉണ്ടായതെന്നും ലക്ഷ്മി വ്യക്തമാക്കി.

 

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

Other news

എ​ല​പ്പു​ള്ളി ബ്രൂ​വ​റി മു​ന്നോ​ട്ട് ത​ന്നെ,​ ടോ​ളി​നോ​ട് പൊ​തു​വേ യോ​ജി​പ്പി​ല്ല; നയം വ്യക്തമാക്കി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി

പാ​ല​ക്കാ​ട്: എ​ല​പ്പു​ള്ളി ബ്രൂ​വ​റി​യു​മാ​യി മു​ന്നോ​ട്ട് ത​ന്നെ​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി....

മറയൂര്‍ റോഡില്‍ വീണ്ടും കാട്ടാന ആക്രമണം; ഷൂട്ടിങ് സംഘം സഞ്ചരിച്ച ട്രാവലർ തകർത്തു

മറയൂര്‍ റോഡില്‍ വീണ്ടും കാട്ടാന ആക്രമണം. പടയപ്പയാണ് ഇത്തവണയും ആക്രമണം അഴിച്ചുവിട്ടത്....

മോഷ്ടിച്ച സ്വർണ്ണം വിറ്റ ജ്വല്ലറിയിൽ കള്ളനുമായി തെളിവെടുപ്പിനായി പോലീസ് എത്തി; പിന്നാലെ ആത്മഹത്യ ചെയ്ത് ജ്വല്ലറി ഉടമ

മോഷ്ടിച്ച സ്വർണ്ണം വിറ്റ ജ്വല്ലറിയിൽ കള്ളനുമായി തെളിവെടുപ്പിനായി പോലീസ് എത്തിയതിനു പിന്നാലെ,...

പ്ലാസ്റ്റിക്കിലേക്ക് മടങ്ങൂ… പേപ്പർ സ്ട്രോക്കെതിരെ വിമർശനവുമായി ട്രംപ്

വാഷിങ്ടൻ: പേപ്പർ സ്ട്രോകളെ വിമർശിച്ച് യുഎസ് പ്രസിഡന്റ് ‍ഡോണൾഡ് ട്രംപ്. ബൈഡൻ...

പതുങ്ങി നിന്നത് കുതിച്ചു ചാടാൻ… വീണ്ടും ഉയർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് വർധനവ്. 120 രൂപയാണ്...

പത്തനംതിട്ട  ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിനെ മരിച്ച നിലയിൽ കണ്ടെത്തി....

Related Articles

Popular Categories

spot_imgspot_img