web analytics

മദ്യപിച്ച് ഭാര്യയെ എന്നും ക്രൂരമായ മർദ്ദിക്കും; ചോദിക്കാനെത്തുന്നവരെ കടിച്ചുകീറാൻ 5 നായകൾ; തൃശൂരിൽ ഭർത്താവ് ഭാര്യയുടെ കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തി

ചാലക്കുടി മേലൂർപോലാനിയിൽ യുവതി ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ ഭർത്താവിനെ കൊരട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. പോലായി കാട്ടുവിള പുത്തൻവീട്ടിൽ പ്രതീഷിന്റെ ഭാര്യ ലിജയാണ് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞദിവസം രാത്രി ഏഴരയോടെയാണ് സംഭവങ്ങൾ തുടങ്ങിയത് പ്രതീഷും അമ്മയുമാണ് വീട്ടിൽ താമസം. ദിവസവും മദ്യപിച്ചെത്തുന്ന പ്രതീഷ് ലിജോയെ മർദ്ദിക്കാറുണ്ടായിരുന്നു എന്നാണു നാട്ടുകാർ പൊലീസിന് നൽകുന്ന മൊഴി.ഏഴുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇന്നലെ മദ്യപിച്ചെത്തിയ പ്രതീഷ് ലൈജയോട് പണം ആവശ്യപ്പെട്ടു. ചാലക്കുടിയിൽ ഒരു ഷോപ്പിൽ ജോലിക്കു നിൽക്കുന്ന ലിജോയ്ക്ക് അവിടെനിന്നും കിട്ടിയ ശമ്പളം വേണമെന്ന് പറഞ്ഞാണ് ബഹളമുണ്ടാക്കിയത്.

നിലവിളി ശബ്ദം കേട്ട നാട്ടുകാർ ലിജയുടെ സഹോദരനേയും പോലീസിനെയും വിവരമറിയിച്ചു. പ്രതീഷിന്റെ വീടിനു കാവലായി അഞ്ചിലേറെ നായ്ക്കൾ ഉള്ളതിനാൽ നാട്ടുകാർ വീട്ടിലെത്താൻ ഭയന്ന് പിന്മാറി. ലിജോയുടെ സഹോദരൻ എത്തി നോക്കിയപ്പോൾ ലിജയെ ബോധമറ്റ നിലയിലാണ് കണ്ടത്. പിന്നാലെ പോലീസെത്തി പ്രതീഷിനെ കസ്റ്റഡിയിലെടുത്തു. ലിജയെ ഷോൾ ഉപയോഗിച്ച് പ്രതീഷ് കൊലപ്പെടുത്തിയതാണെന്ന് പോലീസ് അറിയിച്ചു. ക്രൂരമായി മർദ്ദിച്ചശേഷം ഷോൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഉടൻ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Read also: ഒമ്പത് ജില്ലകളില്‍ ഇന്ന് ഇടിമിന്നലോടെ കനത്ത മഴ പെയ്യും ; തിരുവനന്തപുരത്ത് ഇന്നലെ പെയ്ത മഴ സംസ്ഥാനമാകെ വ്യാപിക്കും; ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img