ഓപ്പറേഷൻ സ്‌പോട്ട് ട്രാപ്പ്; 4 മാസത്തിനിടെ കുടുങ്ങിയത് 40 പേർ

തിരുവനന്തപുരം: നാലു മാസത്തിനിടെ വിജിലൻസിന്റെ ‘ഓപ്പറേഷൻ സ്‌പോട്ട് ട്രാപ്പിൽ” കുടുങ്ങിയത് 40 കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർ. 29 കേസുകളിലായാണ് 40 പേർ പിടിയിലായത്. പണത്തിനു പുറമെ മദ്യം കൈപ്പറ്റിയവരും ഇക്കൂട്ടത്തിലുണ്ട്. ഡിജിറ്റലായി കൈക്കൂലി വാങ്ങിയവരും പിടിയിലായവരുടെ കൂട്ടത്തിലുണ്ട്. കൈക്കൂലിക്കാരെ കൈയോടെ പിടികൂടുന്നതാണ് ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്. അറസ്റ്റിലായവർ: റവന്യു-16, തദ്ദേശം-5, പൊലീസ്-4, വനം-2, ജല അതോറിട്ടി, മോട്ടോർ വാഹനം, രജിസ്ട്രേഷൻ- ഒന്നു വീതം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ-1. പൊതുമേഖല ബാങ്കിലെ ഓഡിറ്ററും പിടിയിലായി. 4 ഏജന്റുമാരും സർക്കാരുദ്യോഗസ്ഥന് നൽകാനെന്ന … Continue reading ഓപ്പറേഷൻ സ്‌പോട്ട് ട്രാപ്പ്; 4 മാസത്തിനിടെ കുടുങ്ങിയത് 40 പേർ