മാതനോട് ക്രൂരത കാട്ടിയ രണ്ടു ക്രൂരൻമാർ പിടിയിൽ; വാഹനം ഓടിച്ചത് അർഷിദ് തന്നെ

മാനന്തവാടി: ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ വാഹനത്തിലുണ്ടായിരുന്ന രണ്ടുപ്രതികൾ പിടിയിൽ. അർഷിദ്, അഭിരാം എന്നിവരാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. വാഹനം ഓടിച്ചത് പച്ചിലക്കാട് സ്വദേശി അർഷിദാണെന്ന് പൊലീസ് നേരത്തെതിരിച്ചറിഞ്ഞിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നത് പച്ചിലക്കാട് സ്വദേശികളായ രണ്ടു പേരും പനമരം വാടോച്ചാൽ സ്വദേശികളായ രണ്ട് യുവാക്കളും ആയിരുന്നെന്ന് അന്വേഷണസംഘത്തിന് വിവരം കിട്ടിയിരുന്നു. കൂടൽക്കടവ് തടയിണയിൽ കുളിക്കാൻ എത്തിയ യുവാക്കൾ ചെമ്മാട് ഉന്നതിയിലെ മാതനെ കഴിഞ്ഞ ദിവസമാണ് വാഹനത്തിൽ വലിച്ചിഴച്ച് പരിക്കേൽപ്പിച്ചത്. നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് … Continue reading മാതനോട് ക്രൂരത കാട്ടിയ രണ്ടു ക്രൂരൻമാർ പിടിയിൽ; വാഹനം ഓടിച്ചത് അർഷിദ് തന്നെ