കേരളത്തിൽ കൊലപാതകങ്ങൾ കുറഞ്ഞു; പക്ഷെ മറ്റൊരു വലിയ പ്രശ്നമുണ്ട്

കൊച്ചി: കേരളത്തിൽ കൊലപാതകങ്ങള്‍ കുറഞ്ഞതായി പൊലീസിന്റെ വാര്‍ഷിക അവലോകനയോഗത്തില്‍ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷത്തെ കേസുകളും ഈ വര്‍ഷത്തെ ആക്ഷന്‍ പ്‌ളാനും തയാറാക്കാനാണ് എസ്.പിമാര്‍ മുതലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൊലപാതകം കേരളത്തില്‍ കുറഞ്ഞെന്ന് യോഗത്തില്‍ വിലയിരുത്തി. 2024ല്‍ 335 കൊലപാതക കേസുകളുണ്ടായി. ഇതിലുള്‍പ്പെട്ട 553 പ്രതികളില്‍ 540 പേരും പിടിയിലായെന്നാണ് കണക്ക്. പക്ഷെ ഗുണ്ടാമാഫിയ ചില നഗരങ്ങളില്‍ ശക്തിപ്പെടുന്നുണ്ടെന്ന് പറഞ്ഞ ഡി.ജി.പി ഗുണ്ടകളെ കാപ്പാ ചുമത്തണമെന്നും ഗുണ്ടാബന്ധമുള്ള പൊലീസുകാരെ പുറത്താക്കാനുള്ള ശുപാര്‍ശ തരണമെന്നും … Continue reading കേരളത്തിൽ കൊലപാതകങ്ങൾ കുറഞ്ഞു; പക്ഷെ മറ്റൊരു വലിയ പ്രശ്നമുണ്ട്