കുന്നംകുളം: കുന്നംകുളം മരത്തംകോട് എകെജി നഗറിൽ ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞു. മരത്തംകോട് എകെജി നഗർ സ്വദേശിനി 73 വയസ്സുള്ള രമണിയുടെ മൂന്നു പവൻ തൂക്കം വരുന്ന മാലയാണ് ബൈക്കിലെത്തിയ മോഷ്ടാവ് കവർന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. വീടിനു മുമ്പിൽ മുറ്റമടിക്കുകയായിരുന്ന വീട്ടമ്മയുടെ സമീപത്തേക്കെത്തി മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ചുവപ്പ് ബൈക്കിൽ ചുവപ്പും കറുപ്പും വരയുള്ള ഷർട്ട് ധരിച്ച് ബൈക്കിലെത്തിയ മോഷ്ടാവ് ബൈക്ക് വീടിനു മുമ്പിൽ നിർത്തിയതിനുശേഷം മാല പൊട്ടിക്കുകയായിരുന്നു. … Continue reading മോഷ്ടാവ് എത്തിയത് ചുവപ്പ് ബൈക്കിൽ ചുവപ്പും കറുപ്പും വരയുള്ള ഷർട്ട് ധരിച്ച്; മുറ്റമടിക്കുന്നതിനിടെ വീട്ടമ്മയുടെ ലക്ഷങ്ങൾ വിലവരുന്ന മാല കവർന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed