ചാന്ദിപുര വൈറസ് ബാധ: ഇന്ന് ഉച്ചവരെ ചികിത്സയിലുള്ളത് 8 നും 16 നും ഇടയിൽ പ്രായമുള്ള 117 പേർ

ഗാന്ധിനഗർ; ഗുജറാത്തിൽ ചാന്ദിപുര വൈറസ് രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. 117 പേരാണ് ഇന്ന് ഉച്ചവരെ ചികിത്സയിലുള്ളത്. മിക്കവാറും 8 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്.In Gujarat, the number of hospital admissions with Chandipura virus symptoms is increasing ഇതിൽ 22 കുട്ടികൾക്ക് ചാന്ദിപുര വൈറസെന്ന് സ്ഥിരീകരിച്ചു.അതിന് പിന്നാലെ രക്ത സാമ്പളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതുവരെ ഗുജറാത്തിൽ 38 കുട്ടികളാണ് വൈറസ് രോഗലക്ഷണങ്ങളുമായി മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.