ഓരോ പോലീസ് സ്റ്റേഷനുകളിലും തുരുമ്പെടുത്ത് കിടക്കുന്നത് കോടികളുടെ വാഹനങ്ങൾ
ലക്ഷങ്ങൾ വിലവരുന്ന വാഹനങ്ങളാണ് കേരളത്തിൽ ഏതൊരു പോലീസ് സ്റ്റേഷനുകളിലും തുരുമ്പെടുത്ത് നശിക്കുന്നത്. വിവിധ കേസുകളിലും അപകടങ്ങളിലും പെട്ട് പൊലീസും എക്‌സൈസും പിടിച്ചെടുത്തിരിക്കുന്ന കോടിക്കണക്കിന് രൂപയുടെ തൊണ്ടിമുതലുകൾ തരുമ്പെടുത്ത് കാണുന്നത് ഹൃദയഭേദകമായ കാഴ്ച്ചയാണ്. നഗരത്തിലെ സ്റ്റേഷനുകളിൽ മാത്രം ഇത്തരത്തിൽ 1000 ത്തോളം വാഹനങ്ങളുണ്ട്. ഓരോ സ്റ്റേഷനുകളിലും 200ലധികം വാഹനങ്ങൾ വരും. പ്രതികൾ ഉപേക്ഷിച്ചതുൾപ്പെടെ കൂടുതലും ഇരുചക്രവാഹനങ്ങളാണ്. വർഷങ്ങളായി സ്റ്റേഷൻ വളപ്പിലും പരിസരത്തുമായി പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ ഇഴജന്തുകളുടെയും തെരുവുനായ്ക്കളുടെയും താവളമായി മാറിയിരിക്കുന്നു. റോഡരികിലെ വാഹനങ്ങൾ സാമൂഹിക വിരുദ്ധരും താവളമാക്കുന്നു. റോഡരികിൽ … Continue reading ഓരോ പോലീസ് സ്റ്റേഷനുകളിലും തുരുമ്പെടുത്ത് കിടക്കുന്നത് കോടികളുടെ വാഹനങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed