ഉറക്കം കെടുത്തൽ കേസ്, പ്രതി പൂവന്‍ കോഴി;  രമ്യമായി പരിഹരിച്ച് ആര്‍.ഡി.ഒ

പത്തനംതിട്ട: അടൂരില്‍ പൂവന്‍ കോഴി ‘പ്രതി’യായ കേസ് രമ്യമായി പരിഹരിച്ച് ആര്‍.ഡി.ഒ. അടൂര്‍ പള്ളിക്കല്‍ വില്ലേജില്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണനാണ് പരാതിയുമായി ആർ.ഡി.ഒയെ സമീപിച്ചത്.   അയല്‍വാസിയായ പള്ളിക്കല്‍ കൊച്ചുതറയില്‍ അനില്‍ കുമാറിന്റെ വീട്ടിലെ പൂവൻകോഴിയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. പുലര്‍ച്ചെ മൂന്നിന് പൂവന്‍ കോഴി കൂവുന്നത് മൂലം ഉറങ്ങാന്‍ പറ്റുന്നില്ലെന്നും സ്വര്യ ജീവിതത്തിന് തടസ്സമുണ്ടാക്കുന്നുവെന്നും കാണിച്ചായിരുന്നു രാധാകൃഷ്ണക്കുറുപ്പ് അടൂര്‍ ആര്‍.ഡി.ഒക്ക് പരാതി നല്‍കിയത്.  തുടര്‍ന്ന് ഇരുകക്ഷികളെയും വിളിച്ച് പ്രശ്‌നങ്ങള്‍ കേട്ടറിഞ്ഞ ശേഷം ആര്‍.ഡി.ഒ സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. … Continue reading ഉറക്കം കെടുത്തൽ കേസ്, പ്രതി പൂവന്‍ കോഴി;  രമ്യമായി പരിഹരിച്ച് ആര്‍.ഡി.ഒ