ഒരു വർഷം മുമ്പായിരുന്നു വിവാഹം; യുവതി പെരിയാറിൽ ചാടി ആത്മഹത്യ ചെയ്തു
ആലുവ: ആലുവയിൽ യുവതി പെരിയാറിൽ ചാടി ആത്മഹത്യ ചെയ്തു. ആലുവ കുട്ടമശേരി കണിയാമ്പിള്ളിക്കുന്ന് അനീഷിന്റെ ഭാര്യ ഗ്രീഷ്മ (23) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയാണ് മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽനിന്നും ഗ്രീഷ്മ പെരിയാറിലേക്ക് ചാടിയത്. കൊട്ടാരക്കടവിൽനിന്നു മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽ എത്തിയ യുവതി പെരിയാറിലേക്ക് ചാടുകയായിരുന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് രാത്രി എട്ടേമുക്കാലോടെ മൃതദേഹം കണ്ടെത്തി. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒരുവർഷം മുൻപാണ് ഗ്രീഷ്മയും അനീഷും തമ്മിലുള്ള വിവാഹം നടന്നത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed