ഇംഫാല്‍ ഇംഫാല്‍ രൂപതയ്ക്ക് കത്തെഴുതി ആരോഗ്യ വകുപ്പ്

ഇംഫാല്‍: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും വാങ്ങുന്നതിന് ഇംഫാല്‍ രൂപതയുടെ സഹായം തേടി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍. ചുരാചന്ദ്പൂര്‍ ജില്ലയിലെ ക്യാമ്പുകളിലേക്കുളള സഹായത്തിനായാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇംഫാല്‍ രൂപതയ്ക്ക് കത്തെഴുതിയത്. കൃത്യസമയത്ത് സഹായം നല്‍കാന്‍ കഴിയാത്തതില്‍ മണിപ്പൂരിലെ ഉദ്യോഗസ്ഥരുടെയും ഡോക്ടര്‍മാരുടെയും ദുരിതാശ്വാസ പ്രവര്‍ത്തകരുടെയും നിസ്സഹായതയും നാണക്കേടും പ്രതിഫലിപ്പിക്കുന്നതാണ് കത്ത് <

കലാപം ആരംഭിച്ചതു മുതലുള്ള ഇന്റര്‍നെറ്റ് നിരോധനം മൂലം മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ഓര്‍ഡര്‍ ചെയ്യുന്നതിനും പണം നല്‍കുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. നിയന്ത്രണമില്ലാത്ത ഹൈവേകള്‍ ഡെലിവറികളെ തടസ്സപ്പെടുത്തുന്നുവെന്നും നിരവധി ദുരിതാശ്വാസ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഇംഫാല്‍ രൂപതയിലെ ദുരിതാശ്വാസ പുനരധിവാസ സമിതി വികാരി ജനറലും കണ്‍വീനറുമായ ഫാദര്‍ വര്‍ഗീസ് വേലിക്കകത്തിനാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ കത്തയച്ചത്. ഇതില്‍ 100 ??മുതല്‍ 500 വരെ സ്ട്രിപ്പുകളും 60 മുതല്‍ 150 വരെ കുപ്പിമരുന്നുകളും ഉള്‍പ്പെടെ 18 ഇനം മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളുമാണ് ആവശ്യപ്പെട്ടത്. ആന്റാസിഡ് ഡൈജെന്‍, പാരസെറ്റമോള്‍, ന്യൂറോബിയോണ്‍ (വിറ്റാമിന്‍ കോമ്പിനേഷന്‍), സിങ്ക് സള്‍ഫേറ്റ് (ഡയറ്ററി സപ്ലിമെന്റ്), അസിത്രോമൈസിന്‍ (ആന്റിബയോട്ടിക്) തുടങ്ങിയ അടിസ്ഥാന മരുന്നുകളും ഇതില്‍ ഉള്‍പ്പെടുന്നു.

കത്ത് ലഭിച്ചതായി ഫാ. വര്‍ഗീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികളെ സാധ്യമായ വിധത്തില്‍ സഹായിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു. ‘ഇത് ചുരാചന്ദ്പൂര്‍ മാത്രമല്ല, റോഡ് ഉപരോധവും വസ്തുക്കള്‍ നീക്കാന്‍ അനുവദിക്കാത്ത പ്രക്ഷോഭകരും പരിശോധനകളും കാരണം ചന്ദേല്‍, തെങ്നൗപാല്‍ മലയോര ജില്ലകളിലേക്കും മരുന്നുകള്‍ വിതരണം ചെയ്യുന്നതിലും പ്രശ്നമുണ്ട്,’ ഫാ. വര്‍ഗീസ് പറഞ്ഞു. മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ സുഗമമായ വിതരണത്തിനായി സര്‍ക്കാര്‍ എങ്ങനെയെങ്കിലും ഈ തടസ്സങ്ങള്‍ നീക്കണമെന്ന് അദ്ദേഹം പറഞ്ഞു.

 

spot_imgspot_img
spot_imgspot_img

Latest news

ഇന്നു മുതൽ അനിശ്ചിതകാല നിരാഹാര സമരം; നിലപാട് കടുപ്പിച്ച് ആശമാർ

തിരുവനന്തപുരം: നിലപാട് കടുപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ....

ഫെബ്രുവരിയിൽ ഇറങ്ങിയ മലയാള സിനിമകളും അതിൻ്റെ മുതൽ മുടക്കും തീയറ്റർ വരുമാനവും അറിയാം

കൊച്ചി: ഫെബ്രുവരിയില്‍ റിലീസ് ചെയ്ത സിനിമകളുടെ കണക്കുകള്‍ പുറത്തുവിട്ട് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ....

ആശങ്കകൾക്ക് വിരാമം; ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസും സംഘവും തിരിച്ചെത്തി

ഫ്ലോറിഡ: ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസും സംഘവും ക്രൂ-...

മയക്കുമരുന്ന് ലഹരിയില്‍ ക്രൂരത; ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഈങ്ങാപ്പുഴ കക്കാട് ആണ് ദാരുണ...

ഒരുപ്പോക്കാണല്ലോ പൊന്നെ… 66000 തൊട്ടു; പ്രതീക്ഷ മങ്ങി ആഭരണ പ്രേമികൾ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. ഒരു പവൻ സ്വർണ...

Other news

Related Articles

Popular Categories

spot_imgspot_img
error: Content is protected !!