ഇടുക്കിയിൽ അനധികൃതമായി കടത്തിയ സ്ഫോടക വസ്തുക്കൾ പിടികൂടി

ഇടുക്കി കട്ടപ്പന പുളിയന്മലയ്ക്ക് അടുത്ത് സ്ഫോടക വസ്തുക്കൾ പോലിസ് പിടികൂടി. 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിൻ സ്റ്റിക്കുകളുമാണ് പിടി കൂടിയത്. അനധികൃത പാറ മടകളിലേക്ക് കൊണ്ടു പോയതാണ് പിടികൂടിയത്. ജീപ്പിൽ കടത്തിയ ജലാറ്റിൻ സ്റ്റിക്കുകളാണ് പിടികൂടിയത്. സംഭവത്തിൽ ജീപ്പ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഈരാറ്റുപേട്ട സ്വദേശി ഷിബിലി (43) ആണ് കസ്റ്റഡിയിലുള്ളത്.