ഇലിയാന ഡിക്രൂസിന് ആണ്‍കുഞ്ഞ്

നടി ഇലിയാന ഡിക്രൂസിന് ആണ്‍കുഞ്ഞ് പിറന്നു. ശനിയാഴ്ച രാത്രി ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. കോവ ഫീനിക്സ് ഡോളന്‍ എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. മകന്റെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്.’യോദ്ധാവ്’ അല്ലെങ്കില്‍ ‘ധീരന്‍’ എന്നാണ് പേര് അര്‍ഥമാക്കുന്നത്. ”കോവ ഫീനിക്സ് ഡോളനെ പരിചയപ്പെടുത്തുന്നു. 2023 ഓഗസ്റ്റ് 1 നാണ് ജനനം. ഞങ്ങളുടെ പ്രിയപ്പെട്ട ആണ്‍കുട്ടിയെ ലോകത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ എത്ര സന്തോഷത്തിലാണെന്ന് അറിയിക്കാന്‍ എനിക്ക് വാക്കുകളില്ല”. ഇലിയാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഏപ്രില്‍ 18ന് ആയിരുന്നു തനിക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം ഇലിയാന ആരാധകരെ അറിയിച്ചത്. ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയതു മുതല്‍ നടിയുടെ പങ്കാളിയെക്കുറിച്ചായിരുന്നു സമൂഹമാധ്യമങ്ങളില്‍ ചോദ്യം നിറഞ്ഞത്. അതുപിന്നീട് സൈബര്‍ ആക്രമണങ്ങളിലേക്കും വഴിമാറി. ഇതിനെല്ലാം മറുപടിയായി കാമുകന്റെ ചിത്രം നടി പൊതുസമൂഹത്തിനു മുന്നില്‍ വെളിപ്പെടുത്തിയിരുന്നു.

പങ്കാളിക്കൊപ്പമുള്ള ‘ഡേറ്റ് നൈറ്റ്’ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ഇല്യാന തന്റെ ജീവിതത്തിലെ പുരുഷനെ കുറിച്ച് വെളിപ്പെടുത്തിയത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായാണ് ഹൃദയ ഇമോജിക്കൊപ്പം പങ്കാളിയുടെ ചിത്രം നടി പങ്കുവച്ചു. പേരോ മറ്റ് വിവരങ്ങളോ ഒന്നും താരം പുറത്തുവിട്ടിട്ടില്ല.

സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രങ്ങളായ പോക്കിരി, ജല്‍സ, കിക്ക് തുടങ്ങിയവയിലൂടെ ഒരുകാലത്ത് തെന്നിന്ത്യയിലെ താരറാണിയായിരുന്ന നടിയാണ് ഇലിയാന. അനുരാഗ് ബസു സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ബര്‍ഫിയിലൂടെ ബോളിവുഡിലും അരങ്ങേറ്റം നടത്തി.

ബാദ്ഷാവോ, റെയ്ഡ്, ഹാപ്പി എന്‍ഡിങ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലൂടെ ബോളിവുഡിലും ശ്രദ്ധേയായി. 2021 ല്‍ റിലീസ് ചെയ്ത ദ് ബിഗ് ബുള്ളിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.

 

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

Other news

യുഎസിൽ വീണ്ടും വിമാനാപകടം; പത്തു മരണം

വാഷിങ്ടൻ: യുഎസിൽ വീണ്ടും വിമാനാപകടത്തിൽ പത്തുപേർ മരിച്ചു. നോമിലേക്കുള്ള യാത്രാമധ്യേ അലാസ്കയ്ക്ക്...

കേരള സര്‍വകലാശാലയില്‍ അസി. പ്രൊഫസര്‍ നിയമനത്തിന് ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തില്‍ ഇന്റര്‍വ്യൂ ബോര്‍ഡ്; റാങ്ക് ലിസ്റ്റ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: അധ്യാപന പരിചയമില്ലാത്ത കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കറ്റ് അംഗമായ രാഷ്ട്രീയക്കാരന്റെ നേതൃത്വത്തിലുള്ള...

കാസർഗോഡ് ജില്ലയിൽ നേരിയ ഭൂചലനം

കാസർഗോഡ്: കാസർഗോഡ് വെള്ളരിക്കുണ്ട് താലൂക്കിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടൽ,...

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രധാനാധ്യാപികയും ഭർത്താവും അടക്കം അഞ്ചുപേർ അറസ്റ്റിൽ

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സ്കൂളിലെ പ്രധാന അധ്യാപികയുടെ...

ആസാമിൽ നിന്നും അതിമാരക മയക്കുമരുന്ന് എത്തിക്കൽ; 2 പേർ പിടിയിൽ

കൊച്ചി: അതിമാരക മയക്കുമരുന്ന് ഗുളികകളും 130 ഗ്രാം കഞ്ചാവുമായി കൊച്ചി വരാപ്പുഴയിൽ...

കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം; ഇരുമ്പ് വടികൊണ്ട് അടിയേറ്റു

കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ...

Related Articles

Popular Categories

spot_imgspot_img