ഇലന്തൂർ നരബലി കേസ്; പ്രതികൾക്കെതിരെ ഏപ്രിൽ ഒന്നിന് കുറ്റം ചുമത്തും

പത്തനംതിട്ട: പത്തനംതിട്ട ഇലന്തൂർ നരബലി കേസിൽ പ്രതികൾക്കെതിരെ ഏപ്രിൽ ഒന്നിന് കോടതി കുറ്റം ചുമത്തും. പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവർക്കെതിരെ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ കുറ്റം ചുമത്താൻ പോകുന്നത്. മാത്രമല്ല അന്നേദിവസം തന്നെ പ്രതികളുടെ വിടുതൽ ഹർജിയിലും കോടതി വിധി പറയും. പ്രതികളുടെ വിടുതൽ ഹർജി തള്ളുകയാണെങ്കിൽ കുറ്റം ചുമത്തുന്നതിന് സാവകാശം നൽകണമെന്ന ആവശ്യം പ്രതിഭാഗം ആവശ്യപ്പെട്ടുവെങ്കിലും കോടതി ഇത് സ്വീകരിച്ചില്ല. ബലപ്രയോഗം നടത്തിയും, ഭീഷണിപ്പെടുത്തിയുമാണ് പ്രതികളുടെ കുറ്റസമ്മത മൊഴി … Continue reading ഇലന്തൂർ നരബലി കേസ്; പ്രതികൾക്കെതിരെ ഏപ്രിൽ ഒന്നിന് കുറ്റം ചുമത്തും