കാട്ടുപന്നിയെ കൊന്നാൽ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചോ എന്ന് നോക്കാൻ ഇനി ആരും വരില്ല! കോളടിച്ച് മലയോര ജനത

കോട്ടയം: നാട്ടിലിറങ്ങിയ കാട്ടുപന്നിയെ കൊന്നാൽ വെളിച്ചെണ്ണയൊഴിച്ചാണോ മണ്ണെണ്ണ ഒഴിച്ചാണോ സംസ്കരിച്ചതെന്ന് നോക്കാൻ ഉദ്യോഗസ്ഥർ പോകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദേശരാജ്യങ്ങളിൽ നായാട്ടിന് അനുമതിയുണ്ട്. പെറ്റുപെരുകുന്ന വന്യമൃഗങ്ങളിൽ ഒരുഭാഗം നശിക്കണം. അതിന് കേന്ദ്രനിയമം മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ കൊന്നാൽ കറി വെയ്ക്കാനുള്ള അവസരമാണ് ഇടുക്കിയിലും വയനാട്ടിലുമുള്ള കർഷകർക്ക് കൈവന്നിരിക്കുന്നത്.അതേ സമയം ജനവാസമേഖലയില്‍ നായാട്ടിന്‌ നിയമ നിര്‍മാണത്തിന്‌ അനുമതിതേടുകയാണ് സര്‍ക്കാര്‍. ജീവനും സ്വത്തിനും കൃഷിക്കും നാശമുണ്ടാക്കുന്ന വന്യജീവികളെനാട്ടില്‍വെച്ച്‌ കൊല്ലുന്നതിന്‌ … Continue reading കാട്ടുപന്നിയെ കൊന്നാൽ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചോ എന്ന് നോക്കാൻ ഇനി ആരും വരില്ല! കോളടിച്ച് മലയോര ജനത