തിരുവനന്തപുരം: ഓണത്തിന്റെ പശ്ചാത്തലത്തില്‍ പൂക്കളാല്‍ അലങ്കരിഞ്ഞ പൊന്നൂഞ്ഞാലില്‍ ഇരിക്കുന്ന സഹധര്‍മ്മിണി വീണ.. പിന്നില്‍ നിന്നും ഊഞ്ഞാലാട്ടുന്ന മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച മനോഹരചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു.
ഇരുവരും നീല നിറമുള്ള പുതുവസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. മുണ്ടും ഷര്‍ട്ടുമിട്ട് റിയാസ് വന്നപ്പോള്‍ നീലയും മഞ്ഞയും ചുവപ്പും നിറങ്ങളുടെ കോമ്പോയിലുള്ള സാരിയാണ് വീണ ധരിച്ചത്. ഇരുവരും സന്തോഷത്തോടെ ചിരിക്കുന്ന മനോഹര ചിത്രത്തിന് താഴെയായി മന്ത്രിമാരും എംഎല്‍എമാരും നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും സാധാരണക്കാരുമടക്കം നിരവധിപേര്‍ ആശംസകള്‍ അറിയിച്ചു.