ഒറ്റയടി, ഹെൽമറ്റ് വരെ തകർന്നു; ഒറ്റവെടിക്ക് തീർന്നതുമില്ല; ഗ്രാമ്പിയിലെ കടുവ ചത്തതല്ല, കൊന്നതാണ്; ഔദ്യോഗിക വിശദീകരണമായി

ഇടുക്കി: ഗ്രാമ്പിയിലെ കടുവയെ പ്രാണരക്ഷാർത്ഥം വെടിവച്ച് കൊന്നത് തന്നെ. ഒടുവിൽ ഇക്കാര്യം വനം വകുപ്പ് ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചു. ദൗത്യസംഘത്തെ ആക്രമിക്കുന്ന ഘട്ടത്തിൽ വെടിവച്ചു കൊന്നതായി വനംവകുപ്പ് അറിയിച്ചു. കടുവയെ മയക്കുവെടിവച്ചു കൂട്ടിലാക്കി ചികിത്സ നൽകാനുള്ള ദൗത്യമായിരുന്നു വനംവകുപ്പ് ആദ്യം ആസൂത്രണം ചെയ്തത്. എന്നാൽ മയക്കുവെടി ഏറ്റ കടുവ പാഞ്ഞടുത്തതോടെ ഇതിനു നേരെ വെടിവയ്ക്കുകയായിരുന്നു. ആദ്യ വെടിയേറ്റ കടുവയുടെ അടുത്തെത്തിയ ദൗത്യസംഘത്തിനു നേരെ കടുവ പെട്ടെന്ന് ചാടിവീഴുകയായിരുന്നു. കടുവയുടെ അടിയേറ്റ് ഉദ്യോഗസ്ഥന്റെ ഹെൽമറ്റ് തകർന്നു. ഷീൽഡ് ഉപയോഗിച്ചാണ് … Continue reading ഒറ്റയടി, ഹെൽമറ്റ് വരെ തകർന്നു; ഒറ്റവെടിക്ക് തീർന്നതുമില്ല; ഗ്രാമ്പിയിലെ കടുവ ചത്തതല്ല, കൊന്നതാണ്; ഔദ്യോഗിക വിശദീകരണമായി