കോട്ടയം പാലായിൽ അരമനയുടെ സ്ഥലത്ത് വിഗ്രഹങ്ങൾ കണ്ടെത്തി

കോട്ടയം : കോട്ടയം പാലായിൽ കൃഷിയിടത്തിൽ നിന്നും വിഗ്രഹങ്ങൾ കണ്ടെടുത്തു. പാലാ അരമനയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നും ആണ് അതിപുരാതനം എന്ന് കരുതപ്പെടുന്ന വിഗ്രഹങ്ങൾ കണ്ടെടുത്തത്. കൃഷി ആവശ്യത്തിനായി മണ്ണ് ഇളക്കുന്നതിനിടയിലാണ് വിഗ്രഹങ്ങൾ കണ്ടെടുത്തത്. പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിന്റെ വടക്ക് പടിഞ്ഞാറ് മാറിയുള്ള സ്ഥലത്തുനിന്നാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെ പറമ്പിൽ കപ്പ നടുന്നതിനായി കൃഷിസ്ഥലം ഒരുക്കുന്നതിനിടെയാണ് സംഭവം. മണ്ണ് അല്പം ആഴത്തിൽ ഇളക്കിയതോടെ വിഗ്രഹങ്ങൾ പൊന്തി വരികയായിരുന്നു. രണ്ട് വിഗ്രഹങ്ങളും സോപാനക്കല്ലുമാണ് കണ്ടെടുത്തത്. ഏകദേശം … Continue reading കോട്ടയം പാലായിൽ അരമനയുടെ സ്ഥലത്ത് വിഗ്രഹങ്ങൾ കണ്ടെത്തി