News4media TOP NEWS
കുഞ്ഞൻ കൃത്രിമ ഉപഗ്രഹം ; ലോകത്തെ ആദ്യ വുഡൻ സാറ്റ്‌ലൈറ്റ് പരീക്ഷിച്ച് ജപ്പാൻ ഒഴിപ്പിക്കൽ ഫലം കണ്ടില്ല; പോയതിലും വേഗത്തിൽ തിരിച്ചുവന്ന് മൂന്നാറിലെ വഴിയോരക്കടകൾ; വലയുന്നത് സഞ്ചാരികൾ മലങ്കര ഡാമിനടുത്ത് ടൺ കണക്കിന് മാലിന്യം തള്ളി സമൂഹവിരുദ്ധർ; കുടിവെള്ളം മുട്ടിയതോടെ പ്രതിഷേധവുമായി നാട്ടുകാർ: പ്രതിക്കായി വ്യാപക തിരച്ചിൽ 40 ദിവസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ യുവാവ് വിറ്റഴിച്ചത് നാലര ലക്ഷം രൂപയ്ക്ക് ; അച്ഛൻ ഉൾപ്പെടെ അറസ്റ്റിൽ

യോഗ ചെയ്യാം ഇനിയെന്നും

യോഗ ചെയ്യാം ഇനിയെന്നും
June 21, 2023

ന്ന് അന്താരാഷ്ട്ര യോഗാദിനം. വസുധൈവ കുടുംബത്തിന് യോഗ’ എന്നതാണ്എ ഈ വറഷത്തെ യോഗദിനസന്ദേശം.
ജോലിത്തിരക്കിനിടയില്‍ നമ്മുടെ ശരീരത്തിന്റെ ആവശ്യകതകളടക്കം പ്രാധാന്യമുള്ള പല കാര്യങ്ങളെപ്പറ്റിയും നാം അവഗണിക്കാറ് പതിവാണ്. നമ്മുടെ മനസ്സ് നിരന്തരം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ശരീരം പലപ്പോഴും അങ്ങനെയല്ല. മടുപ്പിക്കുന്ന ഡയറ്റ് പ്ലാനുകളേയും വ്യായാമ പദ്ധതികളേയും കുറിച്ചുള്ള ചിന്തകളെ മാറ്റിവെച്ചുകൊണ്ട് അടുത്ത ദിവസം നടക്കാനിരിക്കുന്ന മീറ്റിംഗിനെക്കുറിച്ചുള്ള വേവലാതികള്‍ ആയിരിക്കും മനസ്സിലൂടെ ഓടിക്കൊണ്ടിരിക്കുന്നത്.

 

എന്തുകൊണ്ട് യോഗ

നമ്മുടെ ശരീരത്തിന്റെ ആവശ്യകതകളെ കുറച്ചുകൂടി പ്രാധാന്യത്തോടെ നോക്കിക്കാണേണ്ടത് പ്രധാനമായി മാറിയിരിക്കുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കേണ്ടതും ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് തിരികെ ചുവട് വെക്കേണ്ടതും ഇന്ന് ഏറ്റവും ആവശ്യകമായ കാര്യമാണ്. ഒരാള്‍ സ്വയം ഫിറ്റായിരിക്കുക എന്നതിനര്‍ത്ഥം രോഗങ്ങളെ പ്രതിരോധിക്കാനുള്ള ആരോഗ്യശേഷിയും ജീവിതശൈലിയും ഉണ്ടാക്കിയെടുക്കുക എന്നാണ്. ആരോഗ്യകരമായ മനസിന്റെയും ശരീരത്തിന്റെയും സംയോജനമാണ് യഥാര്‍ത്ഥ ഫിറ്റ്‌നസ്. ഇത് നേടിയെടുക്കാന്‍ ഒരാളെ സഹായിക്കുന്ന മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് യോഗ.

നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമായതും 4000 വര്‍ഷത്തിലേറെ പഴക്കമുള്ളതുമായ ഒരു പരിശീലനമാണ് യോഗ. ശാരീരികക്ഷമത കൈവരിക്കാനുള്ള യാത്രയില്‍ ഒരു ഉത്തേജകമായി മാത്രമല്ല, നമ്മുടെ മനസ്സിന്റെയും ശരീരത്തിന്റെയും ആന്തരിക ക്ഷേമം ഉറപ്പു വരുത്തുകയും ചെയ്യുന്നു മികച്ച യോഗാശീലം. ശരീരത്തിന് വിശ്രമം നല്‍കുന്ന മികച്ച രീതിയായ ഇത് വിഷാദരോഗത്തില്‍ തുടങ്ങി ശാരീരികമായ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള ഒരു പരിഹാരമാണെന്ന് കണ്ടെത്തിയിരിക്കുന്നു.

 

ഉയര്‍ന്ന പേശീബലം

ഒരു നല്ല യോഗാ ശീലം ഒരാളുടെ ശാരീരിക വഴക്കത്തിന്റെ പര്യായമായി മാറും. ഓരോ തവണയും ഒരാള്‍ യോഗ ചെയ്യുമ്പോഴും ഇത് ശരീരത്തിലെ പേശികളില്‍ ഉയര്‍ന്ന രീതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. സന്ധി വേദന, പേശിവേദന, തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവരാണെങ്കില്‍ യോഗ ചെയ്യുന്നത് വഴി ഇതിന്റെ ലക്ഷണങ്ങള്‍ ക്രമേണ കുറയുന്നത് നിങ്ങള്‍ തിരിച്ചറിയും. സന്ധിവാതം, നടുവേദന തുടങ്ങിയ രോഗാവസ്ഥകളെ ചെറുത്തു നിര്‍ത്താന്‍ ശക്തമായ പേശിബലം ആവശ്യമാണ്. ഇത് നേടിയെടുക്കാന്‍ യോഗാശീലം നിങ്ങളെ സഹായിക്കും. അധോ മുഖ സ്വാനാസനം, ഉര്‍ദ്ധ മുഖ സ്വാനാസനം തുടങ്ങിയ യോഗാസനങ്ങള്‍ നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും നിങ്ങള്‍ക്ക് നല്ല പേശീബലം നിലനിര്‍ത്തുകയും ചെയ്യുന്നു. ഓസ്റ്റിയോപൊറോസിസ് രോഗത്തെ ചെറുത്തുനിര്‍ത്താന്‍ യോഗ ശീലം സഹായികമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

 

ശ്വാസോച്ഛ്വാസം മികച്ചതാക്കാന്‍

യോഗാസനങ്ങള്‍ നിങ്ങളുടെ ശ്വസനാരോഗ്യത്തെ ഏറ്റവും മികച്ച രീതിയില്‍ സ്വാധീനിക്കുന്നതാണ്. പ്രാണായാമം, അനുലോം വിലോം തുടങ്ങിയ യോഗ വ്യായാമങ്ങള്‍ പരിശീലിച്ചുകൊണ്ട് നിങ്ങളുടെ ശ്വാസോച്ഛ്വാസ രീതികളുമായി കൂടുതല്‍ ബോധപൂര്‍വമായ രീതിയില്‍ ഇടപഴകാനാകും. ഈ ശ്വസന വ്യായാമങ്ങളില്‍ ഒരാള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ശാരീരിക സമ്മര്‍ദ്ദത്തെ ഫലപ്രദമായും കൂടുതല്‍ ബോധപൂര്‍വമായും കൈകാര്യം ചെയ്യാന്‍ കഴിയുന്നു. പ്രത്യേകിച്ച് ആസ്ത്മ അല്ലെങ്കില്‍ മറ്റ് വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്ക്, ഇത്തരം ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് വഴി അവരുടെ ആരോഗ്യ ശൈലിയില്‍ വലിയ വ്യത്യാസമുണ്ടാക്കിയെടുക്കാനാവും.

 

നല്ല ഉറക്കം നേടിയെടുക്കാന്‍

നമ്മുടെ ദൈനംദിന ജീവിതശൈലിയിലേക്ക് കടന്നു വരുന്ന മാറ്റങ്ങളെല്ലാം ഒരാളുടെ ശരീരത്തെയും ജീവിതതാളത്തെയും ഒരുപോലെ ബാധിക്കുന്നുണ്ട്. ദിവസവും കൃത്യമായ ഉറക്കവും വിശ്രമവും ശരീരത്തിന് ലഭിച്ചെങ്കില്‍ മാത്രമേ ശരീരത്തെ എപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിര്‍ത്താനാവുകയുള്ളൂ. ഇന്നത്തെ കാലത്ത് ഉറങ്ങാനായി വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നവരാണ് കൂടുതല്‍ ആളുകളും. ഉറങ്ങാനായി ഉറക്ക ഗുളികകളെ ആശ്രയിക്കുന്നവരും കുറവല്ല. എന്നാല്‍ നല്ല യോഗ ശീലം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നത് വഴി ഇത്തരം പ്രശ്‌നങ്ങളെ നേരിടാനാവും.

ശവാസനം, യോഗ നിദ്ര മുതലായ യോഗാസനങ്ങള്‍ നിങ്ങളുടെ നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവ് നല്‍കിക്കൊണ്ട് മികച്ച ഉറക്കം ഉറപ്പ് വരുത്തുന്നതാണ്. ആരോഗ്യകരമായ ഒരു ഉറക്കശീലം അല്ലെങ്കില്‍ ഗാഢനിദ്ര നിങ്ങളുടെ ഒരു മുഴുവന്‍ ദിവസത്തിന്റെ മടുപ്പുകളെയും ക്ഷീണത്തെയും പുറത്താക്കി ശരീരത്തിന് പുതിയ ഉണര്‍വ്വ് നല്‍കും. ഒരു പുതിയ ദിവസം ആരംഭിക്കുന്നതിന് ആവശ്യമായ ഉന്മേഷം പകരുകയും ചെയ്യും.

 

മാനസികാരോഗ്യത്തിന്

ഒരാള്‍ക്ക് യോഗ നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ടതും എന്നാല്‍ ഏറ്റവും അവഗണിക്കപ്പെടുന്നതുമായ കാര്യങ്ങളില്‍ ഒന്നാണ് മാനസികാരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍. ഒരു നല്ല യോഗാശീലം അവലംബിക്കുന്നത് ഒരു വ്യക്തിയില്‍ ദൈനംദിന ജീവിതത്തിലെ ചുറ്റുപാടുകളെക്കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കികൊണ്ട് അവരെ കൂടുതല്‍ ബോധവാന്മാരാക്കുന്നു. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ തിരഞ്ഞെടുക്കാനും, അവരുടെ ശരീരത്തിന്റെ ആവശ്യകതകളില്‍ മതിയായ ശ്രദ്ധ കേന്ദ്രീകരിക്കാനുമെല്ലാം യോഗ ചെയ്യുന്നത് വഴി ഒരാള്‍ക്ക് ബോധപൂര്‍വ്വം സാധിക്കുന്നു.

ദൈനംദിന ജീവിതത്തില്‍ ഏകാഗ്രതയും മനസ്സാന്നിധ്യവും വീണ്ടെടുക്കാനും ഇതുവഴി സാധിക്കുന്നു. ഒരു ദിവസത്തിന്റെ തുടക്കത്തിലുള്ള യോഗ പരിശീലനം നിങ്ങളുടെ മനസ്സിനെ ചടുലവും ഉണര്‍വുള്ളതുമാക്കി വെക്കുകയും ഇതുവഴി മുഴുവന്‍ ദിവസത്തിലും കൂടുതല്‍ ഉല്‍പാദനക്ഷമതയും ഏകാഗ്രതയും നേടിയെടുക്കാന്‍ സാധിക്കുകയും ചെയ്യുന്നു. ധ്യാനം യോഗയിലെ അവിഭാജ്യ ഘടകമാണ്. ഒരാളുടെ മാനസികാരോഗ്യ നിലയെ സ്വാധീനിക്കുന്നതില്‍ ഇതിനും പ്രധാന പങ്കു വഹിക്കാനാകും.

 

 

Related Articles
News4media
  • Health

നിരതെറ്റിയ പല്ലുകൾ നേരെയാക്കാം കമ്പിയിടാതെ തന്നെ…!

News4media
  • Health
  • News
  • Top News

മുതലമടയിലെ മാവിൻതോട്ടങ്ങളിൽ കീടനാശിനി പ്രയോഗം ; ആശങ്കയിൽ പ്രദേശവാസികൾ

News4media
  • Food
  • Health
  • Top News

വൃത്തിഹീനമായ അടുക്കള,ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല; ഇടുക്കി പൈനാവിലെ ബുഹാരി ഹോട്ടലും ഗവ. എന്‍...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]