ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി കൊല്ലം: ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കൊല്ലം കുളത്തൂപ്പുഴയിലാണ് കൊലപാതകം നടന്നത്. കുളത്തുപ്പുഴ ആറ്റിനു കിഴക്കേക്കര മനു ഭവനിൽ രേണുക(39) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സനുകുട്ടൻ കൊലപാതക ശേഷം ഒളിവില്‍ പോയി. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സനുകുട്ടൻ സംശയരോഗത്തിന് അടിമയാണെന്നും ഇതിന്റെ പേരിൽ വഴക്ക് പതിവാണെന്നും കുടുംബം പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്നു കുടുംബം പറയുന്നു. ഉച്ചയ്ക്ക് വീട്ടിലെത്തിയ പ്രതി … Continue reading ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി