ഫോണിലൂടെ മുത്തലാഖ് ചൊല്ലി; യുവതി ആത്മഹത്യ ചെയ്തു; 7 പേർക്കെതിരെ കേസ്

കാൺപൂർ: ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതിനെ തുടർന്നുള്ള മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കാൺപൂർ സ്വദേശിയായ സലാവൂദ്ദീന്റെ ഭാര്യ സാനിയയാണ് ജീവനൊടുക്കിയത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും ആരോപണമുണ്ട്. ഭർതൃവീട്ടിലെ പീഡനങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നെങ്കിലും പൊലീസ് നടപടി എടുത്തില്ലെന്നും മരിച്ച യുവതിയുടെ കുടുംബം പറയുന്നു. യുവതി ജീവനൊടുക്കിയതിന് പിന്നാലെ ഭർത്താവ് സലാവുദ്ദീനെതിരെയും ഇയാളുടെ ഏഴു ബന്ധുക്കളെയും പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മഹാരാഷ്‌ട്രയിലാണ് സലാവുദ്ദീൻ ജോലി … Continue reading ഫോണിലൂടെ മുത്തലാഖ് ചൊല്ലി; യുവതി ആത്മഹത്യ ചെയ്തു; 7 പേർക്കെതിരെ കേസ്