ഇടുക്കി കട്ടപ്പനയിൽ പിണങ്ങിപ്പോയ ഭാര്യയെ വഴിയിൽ തടഞ്ഞ് കാലു തല്ലിയൊടിച്ച ഭർത്താവ് അറസ്റ്റിൽ. കൊങ്ങിണിപ്പടവ് നാലുകണ്ടത്തിൽ ദിലീപ് (46) നെയാണ് കട്ടപ്പന പോലീസ് അറസ്റ്റു ചെയ്തത്. നാളുകളായി ദിലീപും ഭാര്യ ആശയും പിണങ്ങിക്കഴിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഭാര്യ ജോലിക്ക് പോകുന്ന വഴിയിൽവെച്ച് തടഞ്ഞു നിർത്തിയ ദിലീപ് ഭാര്യയെ മർദിക്കുകയായിരുന്നു. മർദനത്തിൽ ആശയുടെ കാൽ ഒടിഞ്ഞു. തുടർന്ന് കട്ടപ്പന പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed