ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേൽപിച്ചു; ഭർത്താവ് ഒളിവിൽ, ആക്രമണം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തലസ്ഥാനത്ത് ഭാര്യയെയും മകനെയും ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ചാമവിള സ്വദേശി നിഷാദാണ് ഭാര്യയെയും മകനെയും ആക്രമിച്ചത്.(Husband attacked his wife and son in thiruvananthapuram) ആക്രമണത്തിൽ പരിക്കേറ്റ സ്വപ്നയെയും മകൻ അഭിനവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ആക്രമണം ഉണ്ടായത്. കൈതക്കോണം റോഡിന് സമീപത്തു വെച്ചാണ് ഇരുവരെയും വെട്ടിപ്പരിക്കേല്പിച്ചത്. ആക്രമണത്തിന് ശേഷം നിഷാദ് ഒളിവിൽ പോയി. പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചിട്ടുണ്ട്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed