മൂന്നാറിൽ വഴക്കിനിടെ ഭാര്യയുടെ കഴുത്തിന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: ഭർത്താവ് അറസ്റ്റിൽ

മൂന്നാറിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിലായി. മൂന്നാർ നല്ലതണ്ണി എസ്റ്റേറ്റിൽ വെസ്റ്റ് ഡിവിഷനിൽ ജ്ഞാനശേഖർ ആണ് അറസ്റ്റിലായത്. കഴുത്തിന് ഗുരുതരമായി വെട്ടേറ്റ ഇയാളുടെ ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയും ഭാര്യയും തമ്മിൽ കലഹം പതിവാണ്. ചൊവ്വാഴ്ച കൊളുന്ത് നുള്ളാൻ പോയ ഭാര്യയെ വീട്ടിലേക്ക് വിളിച്ചു വരുത്തി പ്രതി വെട്ടുകയായിരുന്നു. അയൽവാസികളാണ് ഭാര്യയെ പ്രതിയുടെ കൈയ്യിൽ നിന്നും രക്ഷിച്ചത്.